ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് കൊല്ലങ്കോട്ട്
1489061
Sunday, December 22, 2024 5:35 AM IST
കൊല്ലങ്കോട്: ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് കൊല്ലങ്കോട് ഗായത്രി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ 100 ക്ലബുകളിൽ നിന്നായി പുരുഷ- വനിതാ വിഭാഗങ്ങളിൽ നിന്നും 350 മത്സരാർഥികൾ പങ്കെടുക്കുമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചാമ്പ്യൻഷിപ്പ് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ആർ. സന്തോഷ്കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ, കെ. ബാബു എംഎൽഎ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ, സർക്കിൾ ഇൻസ്പെക്ടർ സി.കെ. രാജേഷ്, മിസ്റ്റർ ഏഷ്യ ടി.വി. പോളി എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി ബി. ബിനേഷ്, ടി. ചന്ദ്രൻ, എം. കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.