വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് കേരള കോൺഗ്രസ്- എം നേതാക്കൾ
1488506
Friday, December 20, 2024 5:07 AM IST
കല്ലടിക്കോട്: പനയംപാടത്ത് വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ ഭവനങ്ങൾ കേരള കോൺഗ്രസ് എം നേതാക്കൾ സന്ദർശിച്ചു.
കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിച്ചു. വാട്ടർ അഥോറിറ്റി ബോർഡ് മെംബർ അഡ്വ. ജോസ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെംബർ റെജി ജോസ്, നിയോജകമണ്ഡലം പ്രസിഡന്റ് സജീവ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. രാധാകൃഷ്ണൻ, കർഷക യൂണിയൻ നേതാവ് ജോൺ മരങ്ങോലി, കരിമ്പ മണ്ഡലം വൈസ് പ്രസിഡന്റ് ടി.ആർ. രമേശ്, തുടങ്ങിയവരാണ് വീടു സന്ദർശിച്ചത്.