കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ "വാടികാസ്മിതം' 26 മുതൽ
1489068
Sunday, December 22, 2024 5:36 AM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് 26 മുതൽ 31 വരെ വാടികാസ്മിതം 2024 വർണാഭമായ പരിപാടികളോടെ നടക്കും. 27ന് വൈകുന്നേരം അഞ്ചിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ. ശാന്തകുമാരി എംഎൽഎ അധ്യക്ഷയാവും. 31ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനാവും. വിവിധ ദിവസങ്ങളിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഗാനമേള, ഡിജെ ഫയർ ഡ്രം, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, കോമഡി ഷോ, മെഗാ മ്യൂസിക്കൽ നൈറ്റ് തുടങ്ങിയ പരിപാടികളുമുണ്ടാവുമെന്ന് കാഞ്ഞിരപ്പുഴ ഉദ്യാന പരിപാലന കമ്മിറ്റി ചെയർപേഴ്സൺ കെ. ശാന്തകുമാരി, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ കെ. പ്രദീപ്, കെപിഐപി എൻജിനീയർ അരുൺലാൽ , ഷാഫി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.