മലന്പുഴ- കോയന്പത്തൂർ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണം
1488504
Friday, December 20, 2024 5:07 AM IST
പാലക്കാട്: ടൂറിസ്റ്റ്കേന്ദ്രമായ മലന്പുഴയിലേക്ക് പാലക്കാട്-മലന്പുഴ വഴി കഞ്ചിക്കോട്-കോയന്പത്തൂർ റൂട്ടായും കോയന്പത്തൂർ നിന്നും കഞ്ചിക്കോട് വഴി മലന്പുഴ-പാലക്കാട് റൂട്ടായും കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗതാഗതമന്ത്രിക്ക് നിവേദനം നൽകി. നിലവിൽ പാലക്കാട് നിന്നു മാത്രമുള്ള പ്രൈവറ്റ് ബസ് സൗകര്യമാണ് ഇവിടേയ്ക്കുള്ളത്.
സമീപസ്ഥലമായ കഞ്ചിക്കോട്, വാളയാർ, പുതുശേരി, കോയന്പത്തൂർ ഭാഗങ്ങളിലുള്ള സാധാരണക്കാരായ യാത്രക്കാർക്ക് ഇപ്പോൾ മലന്പുഴയിൽ എത്തിച്ചേരണമെങ്കിൽ പാലക്കാട് വഴി സ്വകാര്യ ബസുകളെ ആശ്രയിക്കണം. അല്ലെങ്കിൽ ഈ ഭാഗത്തുള്ളവർ മറ്റു സ്വകാര്യ വാഹനങ്ങളിൽ ഇവിടേയ്ക്കു എത്തുകയാണ് പതിവ്.
നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന അഗസ്ത്യൻ ടെക്സ്റ്റയിൽസ് ഉൾപ്പെടെ വലുതും ചെറുതുമായ പല കന്പനികളും കഞ്ചിക്കോട്-മലന്പുഴ റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്.
കെഎസ്ആർടിസി സർവീസ് നടത്തുകയാണെങ്കിൽ മലന്പുഴ ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്കു പോകുന്നവർക്കു മാത്രമല്ല മറ്റു നിരവധി തൊഴിലാളിക ളായിട്ടുള്ളവർക്കും ആശ്വാസം ആയിരിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.