വീണുകിട്ടിയ 7000 രൂപയടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി കൈമാറി
1489048
Sunday, December 22, 2024 5:35 AM IST
വണ്ടിത്താവളം: ബസ് സ്റ്റാൻഡിൽനിന്നും വീണുകിട്ടിയ 7000 രൂപയടങ്ങിയ പഴ്സ് കണ്ടെത്തി ഉടമക്ക് തിരിച്ചേൽപ്പിച്ച മരുതമ്പാറ ചെന്താമരയുടെ സത്യസന്ധത നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി.
വെള്ളിയാഴ്ച ഉച്ചക്കാണ് വണ്ടത്താവളം ബസ് സ്റ്റാൻഡിൽ നിന്നും പഴ്സ് ചെന്താമരക്കു ലഭിച്ചത്.
ഉടൻ തന്നെ വിവരം കേരള വ്യപാരി വ്യവസായി ഏകോപന സമിതി വണ്ടിത്താവളം യൂണിറ്റ് ഭാരവാഹികളെ അറിയിച്ചു.
പഴ്സ് കണ്ടെത്തിയ വിവരം സമൂഹമാധ്യമങ്ങളിലും വാർത്ത പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പഴ്സിന്റെ ഉടമ ഏരിപ്പാടം അൻഷാദെത്തി വ്യാപാരി വ്യവസായി ഭാരവാഹികളായ പ്രസിഡന്റ് മണി, സെക്രട്ടറി കെ.കെ. ഷെറീഫ് , പെരുമാട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പണവും പഴ്സും തിരികെ വാങ്ങിയത്.