കോൺഗ്രസ് പ്രതിഷേധ പ്രകടനം
1489045
Sunday, December 22, 2024 5:35 AM IST
കോയന്പത്തൂർ: പാർലമെന്റിൽ രാഹുൽഗാന്ധിയെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് കോയന്പത്തൂർ കളക്ടറേറ്റിനു സമീപം ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ഗണപതി ശിവകുമാർ, കോർപറേഷൻ കൗൺസിലർ സരള വസന്ത്, വീണാസ് മണി എന്നിവർ നേതൃത്വം നൽകി.