കുട്ടികളിൽ ധൈര്യവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം: മാർ പീറ്റർ കൊച്ചുപുരക്കൽ
1489074
Sunday, December 22, 2024 5:36 AM IST
മംഗലംഡാം: കുട്ടികളിൽ ധൈര്യവും പ്രാപ്തിയും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ വിദ്യാഭ്യാസത്തിനു കഴിയണമെന്ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ.
മംഗലംഡാം സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂളിന്റെ ഇരുപത്തിരണ്ടാം വാർഷിക ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
മംഗലംഡാമിന്റെ മഹാപുൽക്കൂടാണ് സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂളെന്നും ബിഷപ് പറഞ്ഞു. സ്കൂൾ മാനേജർ ഫാ. മാത്യു വാഴയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ജോയിന്റ് ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ. സുമേഷ് നാൽപതാംകളം മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ഫാ. സിബിൻ തോമസ്, ഫൈനാൻസ് ഡയറക്ടർ ഫാ. ഷാജു അങ്ങേവീട്ടിൽ, പിടിഎ പ്രസിഡന്റ് അജിത്ത് കുമാർ, എംപിടിഎ പ്രസിഡന്റ് ഷിബി തോമസ്, സ്കൂൾ ഹെഡ് ബോയ് ബെനഡിക്ട് ജോസഫ് ജിമ്മി, ഹെഡ് ഗേൾ ഹെലൻ മേരി മാത്യു, സ്കൂൾ വൈസ് പ്രിൻസിപ്പൽ ജാൻസി ഷാജി എന്നിവർ പ്രസംഗിച്ചു. പഠന- പാഠ്യേതര മേഖലയിൽ മികവു പുലർത്തിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ബിഷപ് നിർവഹിച്ചു.
സ്കൂൾ ടോപ്പർ ഇവ ജോബി, സ്കൂൾ ഐക്കൺ യൂണിക്കാ മേരിവർഗീസ്, സിബിഎസ് സി ബോർഡ് പരീക്ഷയിൽ മലയാളത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ഇവ ജോബി, മെൽന മരിയ റിജോ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജി. അതുല്യ കലാകായിക മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് മാത്യുസ് ബിനോയ്, എന്നിവർക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളുടെ വർണാഭമായ കലാവിരുന്നും അരങ്ങേറി.