ഗൂളിക്കടവ് ഫാത്തിമമാതാ ദേവാലയത്തിൽ "ഫെലിസ് നവിദാദ് 2024' ക്രിസ്മസ് ആഘോഷം
1488788
Saturday, December 21, 2024 4:24 AM IST
അഗളി: അട്ടപ്പാടി എക്യുമെനിക്കൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ'ഫെലിസ് നവിദാദ് 2024' ക്രിസ്മസ് ആഘോഷ പരിപാടികൾ ഗൂളിക്കടവ് ഫാത്തിമ മാതാ ദേവാലയത്തിൽ നടത്തി.
അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വർണശബളമായ ഘോഷയാത്ര താവളം ഫൊറോന ഹോളി ട്രിനിറ്റി ചർച്ച് വികാരിയും എക്യുമെനിക്കൽ കരോൾ കമ്മിറ്റി ചെയർമാനുമായ ഫാ. ബിജു പ്ലാത്തോട്ടത്തിൽ അഗളിയിൽ ഉദ്ഘാടനം ചെയ്തു. ആയിരത്തോളം ക്രിസ്മസ് പാപ്പമാരെയും വിവിധ ടാബ്ലോ അകമ്പടിയോടെയും വാദ്യ മേള ആഘോഷത്തോടെയുമായിരുന്നു കരോൾ ഘോഷയാത്ര. വിവിധ ക്രൈസ്തവ സഭകളിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നായി എത്തിയ നൂറുകണക്കിനു വൈദികരും സന്യസ്തരും വിശ്വാസികളും ഘോഷയാത്രയിൽ അണിനിരന്നു. നാനാവിധ വർണങ്ങളിൽ അലങ്കരിക്കപ്പെട്ട ഒട്ടകത്തിന്റെ എഴുന്നള്ളത്തും ഘോഷയാത്രയിൽ വേറിട്ട കാഴ്ചയായി. രാത്രി ഏഴോടെ ഘോഷയാത്ര ദേവാലയ അങ്കണത്തിൽ സമാപിച്ചു.
എക്യുമെനിക്കൽ കരോൾ കമ്മിറ്റി കൺവീനർമാരായ ഗൂഗിളിക്കടവ് ഫാത്തിമ മാതാ ചർച്ച് വികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരൻ, ഡൽഹി സെന്റ് തോമസ് ആശ്രമം ഡയറക്ടർ ഫാ. എംഡി യൂഹാനോൻ റമ്പാൻ മാർ എപ്പിസ്കോപ്പ, താവളം ഫെറോന വികാരി ഫാ. ബിജു പ്ലാത്തോട്ടത്തിൽ, കൈകാരന്മാർ നേതൃത്വം നൽകി.