കർഷകർക്ക് ആശ്വാസമായി വിദ്യാർഥികൾ
1489042
Sunday, December 22, 2024 5:35 AM IST
കോയമ്പത്തൂർ: അമൃത അഗ്രിക്കൾച്ചറൽ കോളജിലെ വിദ്യാർഥികൾ റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി വടപുതൂർ പഞ്ചായത്തിലെ കർഷകർക്കായി കാട്ടുപന്നിയെ തുരത്താനുള്ള മരുന്ന് പരിചയപ്പെടുത്തി.
ഹെർബോലിവ് എന്ന മരുന്ന് കാട്ടുപന്നിക്കെതിരേ മാത്രമല്ല, മയിൽ മൂലം ചെടികളിൽ ഉണ്ടാവുന്ന കേടുപാടുകൾക്കെതിരെയും പ്രയോഗിക്കാം.കോളജ് ഡീൻ ഡോ. സുധീഷ് മണാലിൽ, അധ്യാപകരായ ഡോ.പി. ശിവരാജ്, ഡോ.ഇ. സത്യപ്രിയ, ഡോ.എം. ഇനിയകുമാർ, ഡോ.കെ. മനോൻമണി, ഡോ. പ്രാൺ എന്നിവർ നേതൃത്വം നൽകി.