ഇന്നു പാലക്കാട് നഗരം കീഴടക്കും ആയിരം സാന്താക്ലോസുമാർ
1488789
Saturday, December 21, 2024 4:24 AM IST
പാലക്കാട്: പാലക്കാട് ടൗണിൽ ക്രിസ്മസ് സന്ദേശവുമായി ആയിരം സാന്താക്ലോസുമാർ ഇന്നിറങ്ങും. കെസിവൈഎം പാലക്കാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്ബോൺ മെഗാ കരോളിലാണ് സാന്താക്ലോസുമാർ നഗരം കീഴടക്കുക. വൈകുന്നേരം അഞ്ചരയ്ക്ക് പാലക്കാട് രൂപതാ അധ്യക്ഷൻ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും.
പാലക്കാട് ടൗൺ നിത്യസഹായ മാതാ പള്ളിയില്നിന്നും ആരംഭിക്കുന്ന യാത്ര മിഷൻസ്കൂൾ അങ്കണത്തിൽ സമാപിക്കുമെന്നു കെസിവൈഎം ഫൊറോന പ്രസിഡന്റ് ആഷ്ലിൻ ജോയ്സൺ പത്രസമ്മേളനത്തിൽ പറഞ്ഞു.
യാത്രയിലുടനീളം കലാപ്രകടനങ്ങളുമുണ്ടാവും. മിഷൻ സ്കൂൾ അങ്കണത്തിൽ മത്സരങ്ങളും നടക്കും. പത്രസമ്മേളനത്തിൽ മെഗാ കരോൾ കൺവീനർ ഫാ. അൽജോ കുറ്റിക്കാടൻ, കെസിവൈഎം ഫൊറോന സെക്രട്ടറി ജിസ് ചുങ്കത്ത് എന്നിവരും പങ്കെടുത്തു. ക്രിസ്ബോൺ കരോളിനോടനുബന്ധിച്ച് പുറത്തിറക്കിയ ഓഡിയോ സിഡിയും പ്രകാശനം ചെയ്തു.