ആഘോഷമായി കൊയിനോനിയ ക്രിസ്മസ് രാവ്
1489072
Sunday, December 22, 2024 5:36 AM IST
ഒലവക്കോട്: ക്രിസ്ത്യൻ അസോസിയേഷൻ ഒലവക്കോടിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന ഐക്യക്രിസ്മസ് റാലിയും പൊതുസമ്മേളനവും ഒലവക്കോട് സെന്റ് ജോസഫ് ഫൊറോനപള്ളി അങ്കണത്തിൽ നടത്തി.
വൈകുന്നേരം അഞ്ചിന് സെന്റ് തോമസ് കോൺവന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ക്രിസ്മസ് പാപ്പമാരുടെയും ബാൻഡ് മേളങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന ക്രിസ്മസ് റാലി ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ എത്തിച്ചേർന്നു.
തുടർന്നു നടന്ന സമാപന പൊതുസമ്മേളനത്തിൽ പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ ക്രിസ്മസ് സന്ദേശം നൽകി. ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റ് റവ. ഫിലിപ്പ് പി. മാത്യു അധ്യക്ഷത വഹിച്ചു. സമർപ്പിത ജീവിതത്തിന്റെ 25- 50 വർഷങ്ങൾ പൂർത്തിയാക്കിയ സിസ്റ്റേഴ്സിനെയും വിവാഹ ജീവിതത്തിന്റെ 25- 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളെയുംചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ പള്ളികളിൽ നിന്നുള്ള കലാപരിപാടിയും നടന്നു.