കാട്ടാനയുടെ ആക്രമണത്തിൽ വയോധികർക്കു പരിക്ക്
1489044
Sunday, December 22, 2024 5:35 AM IST
കോയമ്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ വയോധികർക്കു പരിക്ക്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ സോമയ്യന്നൂർ സ്വദേശികളായ ലക്ഷ്മി (62), ചിന്നത്തങ്കാൾ (55) എന്നിവരാണ് കാട്ടാനകൾക്കു മുന്നിൽ അകപ്പെട്ടത്. ഇവരെ തുന്പിക്കൈ ഉപയോഗിച്ചു തള്ളുകയായിരുന്നു. ലക്ഷ്മിക്കു കുഴിയിൽവീണ് അരക്കെട്ടിലും ചിന്നത്തങ്കാളിനു ഓടുന്നതിനിടെ വീണ് മുഖത്തും കാലിനുമാണ് പരിക്ക്.