കഞ്ചാവുകേസിലെ പ്രതിക്ക് ഒരുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും
1489050
Sunday, December 22, 2024 5:35 AM IST
പാലക്കാട്: കഞ്ചാവ് കേസിലെ പ്രതി മലപ്പുറം ചേലന്പ്ര ഇടിമുഴക്കൽ ചെന്പകൻ വീട്ടിൽ അമർനാഥ് (28) എന്നയാൾക്ക് പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് സുധീർ ഡേവിഡ് ഒരുവർഷം കഠിനതടവും ഒരു ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചത്.
ഒന്നും രണ്ടും പ്രതികൾ 3 കിലോ കഞ്ചാവ് കൈവശം വച്ച് വില്പനയ്ക്കായി നിൽക്കുന്നത് ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കാണപ്പെട്ടു എന്നാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ ഒറ്റപ്പാലം എസ്ഐ ആയിരുന്ന എ. ആദംഖാൻ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഒറ്റപ്പാലം ഇൻസ്പെക്ടർ ആയിരുന്ന പി. അബ്ദുൾ മുനീർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി.