ലഹരിക്കെതിരേ ബോധവത്കരണവുമായി പാതയോരത്ത് സ്കൂൾ പിടിഎ യോഗം
1488777
Saturday, December 21, 2024 4:24 AM IST
വടക്കഞ്ചേരി: ലഹരി എന്ന മഹാവിപത്തിനെതിരേ പൊതുസമൂഹം ഉണരണം എന്ന ആശയവുമായി മമ്പാട് സിഎ യുപി സ്കൂളിന്റെ പിടിഎ യോഗം കണിയമംഗലം സെന്ററിൽ പാതയോരത്തു നടത്തി. പിടിഎ പ്രസിഡന്റ് യു.അഷറഫ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജഗോപാലൻ ബോധവത്കരണ ക്ലാസ് നയിച്ചു. കുട്ടികൾ ലഹരിവിരുദ്ധ തെരുവുനാടകം അവതരിപ്പിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ തയാറാക്കിയ കവിതാപുസ്തകം സഹദേവൻ മല്ലുകോട് പ്രകാശനം ചെയ്തു. അധ്യാപകരായ ജ്യോതിഷ, നീന, അബു എന്നിവർ പ്രസംഗിച്ചു.