സുൽത്താൻപേട്ട രൂപത ബിഷപ്സ് ഹൗസിൽ ക്രിസ്മസ് ആഘോഷം
1489071
Sunday, December 22, 2024 5:36 AM IST
പാലക്കാട്: സുൽത്താൻപേട്ട രൂപത ബിഷപ്സ് ഹൗസിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ രൂപത ബിഷപ്പ് ഡോ. പീറ്റർ അബിർ ആന്റണി സാമി ക്രിസ്മസ് സന്ദേശം നൽകി.
വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി, വി.കെ. ശ്രീകണ്ഠൻ എംപി, എ. പ്രഭാകരൻ എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, മുനിസിപ്പൽ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, അഡ്വ. ജോൺ ജോൺ, പാലന ഹോസ്പിറ്റൽ ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളി, വാർഡ് കൗൺസിലർ അനുപമ പ്രശോഭ്, വാർഡ് കൗൺസിലർ സുഭാഷ്, രൂപത വികാരി ജനറാൾ മോൺ മരിയ ജോസഫ്, പാലന അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബെൻസിങ്കർ, ഫാ. പയസ്, ഫാ. വിമൽ, ഫാ. വിജീഷ്, ഫാ. ജോസ്, ഫാ. മെജോ എന്നിവർ പങ്കെടുത്തു.