വന നിയമഭേദഗതി വിജ്ഞാപനം കത്തിച്ച് കർഷക കോൺഗ്രസ് പ്രതിഷേധം
1488784
Saturday, December 21, 2024 4:24 AM IST
പുതുപ്പരിയാരം: നിർദിഷ്ട വന ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷക കോൺഗ്രസ് മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റി വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ചു പ്രതിഷേധിച്ചു.
ഒലവക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.സി. സിദ്ധാർഥൻ അധ്യക്ഷനായി. കോൺഗ്രസ് നേതാക്കന്മാരായ പി.കെ. വാസു, എം. രാധാകൃഷ്ണൻ, കോയകുട്ടി, ഇ.എം. ബാബു, രവി വള്ളിക്കോട്, ബഷീർ പൂച്ചിറ, തങ്കമണി ടീച്ചർ, പി. പ്രീത, സജു ചാക്കോ, എം.സി. സജീവൻ, പി.കെ. ജ്യോതിപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.