ആ​ല​ത്തൂ​ർ: മ​ന്ത്രി​മാ​രാ​യ കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ത്തൂ​ര്‍ ഹോ​ളി ഫാ​മി​ലി കോ​ണ്‍​വ​ന്‍റ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ആ​ല​ത്തൂ​ര്‍ താ​ലൂ​ക്ക്ത​ല ക​രു​ത​ലും കൈ​ത്താ​ങ്ങും അ​ദാ​ല​ത്തി​ൽ ആ​കെ ല​ഭി​ച്ച​ത് 891 പ​രാ​തി​ക​ൾ. ഇ​തി​ൽ 454 പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ലേ​ക്കാ​യി നേ​ര​ത്തെ ഓ​ൺ​ലൈ​നാ​യും താ​ലൂ​ക്ക് ഓ​ഫീ​സ്, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ല​ഭി​ച്ച​താ​ണ്. 437 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്ത് ന​ട​ന്ന ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ സ​ജ്ജീ​ക​രി​ച്ച വി​വി​ധ കൗ​ണ്ട​റു​ക​ളി​ലാ​യി ല​ഭി​ച്ച​ത്.

ത​ത്സ​മ​യം ല​ഭി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലേ​ക്ക് കൈ​മാ​റും. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ പ​റ്റാ​ത്ത പ​രാ​തി​ക​ൾ സ​ർ​ക്കാ​റി​ലേ​ക്കു കൈ​മാ​റും. ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ 294 എ​ണ്ണം ഇ​തി​ന​കം പ​രി​ഹ​രി​ച്ചു. 159 പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​ത​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. ഈ ​പ​രാ​തി​ക​ൾ നേ​രി​ട്ട് അ​ത​ത് വ​കു​പ്പു​ക​ളി​ലേ​ക്കും കൈ​മാ​റും.