ലിസ്യു സ്കൂളിൽ ക്രിസ്മസ് ആഘോഷം
1489043
Sunday, December 22, 2024 5:35 AM IST
കോയമ്പത്തൂർ: സായിബാബ കോളനി ഭാരതി പാർക്ക് റോഡിലെ ലിസ്യു മെട്രിക്കുലേഷൻ സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. പ്രിൻസിപ്പൽ റവ.ഡോ. ജോയ് അറക്കൽ സിഎംഐ, ലിസ്യു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കറസ്പോണ്ടന്റ് ഫാ. ഷാജു പി. വർഗീസ് സിഎംഐ എന്നിവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.
മുഖ്യാതിഥി ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കോയമ്പത്തൂർ രൂപത ബിഷപ് തിമോത്തി രവീന്ദർ ക്രിസ്മസ് സന്ദേശം നൽകി. ഹൈവേ ഡിപ്പാർട്ട്മെന്റ് ഡിവിഷണൽ സൂപ്രണ്ട് ജോട്ടി കുര്യൻ, ലിസ്യു ഇന്റർനാഷണൽ സ്കൂൾ ബർസാർ ജെയ്സൺ വെള്ളൂക്കാരൻ എന്നിവർ വിശിഷ്ടാതിഥിയായിരുന്നു.
ഫാ. ലിൻജോ ജോസഫ്, സ്റ്റാഫ് സെക്രട്ടറിമാരായ ടി. സുജാതയും ടി. സുകന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പ്രമുഖർ ക്രിസ്മസ് കേക്ക് മുറിച്ചു. മനോഹരമായി അലങ്കരിച്ച 58 അടി ഉയരമുള്ള ക്രിസ്മസ് ട്രീയും സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരുന്നു.