നിർദിഷ്ട വനഭൂമി ഭേദഗതിബിൽ പൂർണമായും പിൻവലിക്കണം: തോമസ് ഉണ്ണിയാടൻ
1489051
Sunday, December 22, 2024 5:35 AM IST
പാലക്കാട്: ഒട്ടേറെ കർഷക- ജനവിരുദ്ധ നിയമങ്ങൾ ഉൾക്കൊള്ളിച്ച കരടുവിജ്ഞാപനം ചെയ്തിട്ടുള്ള കേരള വനനിയമ ഭേദഗതി ബില്ല് പൂർണമായും പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. ഈ ബില്ലുമായി ബന്ധപ്പെട്ട് മുഴുവൻ വിഷയങ്ങളും സമഗ്രമായി പഠിച്ച ശേഷം മാത്രമേ ബില്ലിനു പൂർണരൂപം കൊടുക്കാവൂ.കരടുവിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.
പാർട്ടി സംഘടിപ്പിച്ച ഒലവക്കോട് ഡിഎഫ്ഒ ഓഫിലേക്കു നടത്തിയ പ്രതിഷേധമാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോബി ജോൺ അധ്യക്ഷതവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, നേതാക്കളായ തോമസ് ജേക്കബ്, എം.വി. രാമചന്ദ്രൻ നായർ, ടി കെ. വത്സലൻ, പി.കെ. മാധവവാര്യർ, വി.എ. ബെന്നി, എൻ.പി. ചാക്കോ, ജോസ് പീറ്റർ, എസ്. സുന്ദർരാജ്, എൻ.വി. സാബു, ബേബി മുല്ലമംഗലം, ഉമ്മർ മണ്ണാർക്കാട്, രവീന്ദ്രനാഥ് പട്ടാമ്പി, അബ്ദുൽ വഹാബ്, ജോണി മുട്ടം, മണികണ്ഠൻ എലവഞ്ചേരി, ബിജു പൂഞ്ചോല, ജോഷി പള്ളിനീരായ്ക്കൽ, അബ്ദുൽ റഹ്്മാൻ മാസ്റ്റർ, രാജൻ വർഗീസ്, എസ്. സുനന്ദ്, സന്തോഷ് കിഴക്കഞ്ചേരി, എബ്രഹാം, സജി, സിനോജ്, ശശി കുഴൽമന്ദം, ഉണ്ണികുമാർ, പരമൻ ചിറ്റൂർ എന്നിവർ പ്രസംഗിച്ചു.