അംബേദ്കറെ അപമാനിച്ചവർക്കെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം
1488783
Saturday, December 21, 2024 4:24 AM IST
നെന്മാറ: ഭരണഘടന ശില്പിയായ ഡോ.ബി.ആർ. അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നെന്മാറ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് നടന്ന യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനീഷ് കരിമ്പാറ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ഷാജഹാൻ മാസ്റ്റർ, ദേവൻ എലവഞ്ചേരി,കെ.വി ഗോപാലകൃഷ്ണൻ പ്രസംഗിച്ചു.