ദൈവദാൻ സെന്ററിൽ ക്രിസ്മസ് ആഘോഷിച്ച് പിതൃവേദി അംഗങ്ങൾ
1489047
Sunday, December 22, 2024 5:35 AM IST
വടക്കഞ്ചേരി: അശരണരും നിരാലംബരുമായ അമ്മമാർക്ക് അഭയം നൽകുന്ന മംഗലംപാലത്തെ ദൈവദാൻ സെന്ററിൽ ക്രിസ്മസ് ആഘോഷങ്ങളുമായി വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിലെ പിതൃവേദി അംഗങ്ങളും.
ക്രിസ്മസ് സമ്മാനമായി പുതിയൊരു ടിവി സമ്മാനിച്ചായിരുന്നു കുടുംബനാഥന്മാരുടെ കൂട്ടായ്മയായ പിതൃവേദി അംഗങ്ങൾ ക്രിസ്മസ് ആഘോഷങ്ങൾ പങ്കുവച്ചത്. ഒരാഴ്ച മുമ്പായിരുന്നു സംഘടനയുടെ രൂപീകരണം.
സംഘടനയുടെ ഒരു വർഷത്തെ പ്രവർത്തനോദ്ഘാടനം കൂടിയായിരുന്നു ദൈവദാൻ സെന്ററിലെ ടിവി വിതരണത്തോടെ നടന്നത്. യൂണിറ്റ് ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ. അഡ്വ. റെജി പെരുമ്പിള്ളിൽ ക്രിസ്മസ് സന്ദേശം നൽകി പ്രവർത്തനോദ്ഘാടനം നടത്തി.
അസിസ്റ്റന്റ് വികാരി ഫാ. റ്റിബിൻ കരോട്ടു പുള്ളുവേലിപാറയിൽ, പിതൃവേദി പ്രസിഡന്റ് റെജി പൊടിമറ്റത്തിൽ, വൈസ് പ്രസിഡന്റ് ബോബി ജേക്കബ്, സെക്രട്ടറി ഷാജി ആന്റണി ചിറയത്ത്, ജോയിന്റ് സെക്രട്ടറി സേവ്യർ ചിരിയങ്കണ്ടത്ത്, ട്രഷറർ സിജു കവിയിൽ, ദൈവദാൻ സെന്റർ മദർ സുപ്പീരിയർ സിസ്റ്റർ മേരി എന്നിവർ പ്രസംഗിച്ചു.