ഗസറ്റ് വിജ്ഞാപനം കത്തിച്ചു മംഗലംഡാമിൽ കർഷകപ്രതിഷേധം
1488778
Saturday, December 21, 2024 4:24 AM IST
മംഗലംഡാം: വനാവകാശ നിയമ ഭേദഗതിക്കെതിരേ ഗസറ്റ് വിജ്ഞാപനം കത്തിച്ച് കർഷകർ പ്രതിഷേധിച്ചു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മംഗലംഡാമിൽ കർഷകർ പ്രതിഷേധിച്ചത്. സംസ്ഥാന സെക്രട്ടറി ടി.സി. ഗീവർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ. മോഹൻദാസ് അധ്യഷത വഹിച്ചു.
കെ.വി. കുര്യാക്കോസ്, അരവിന്ദാക്ഷൻ മാസ്റ്റർ, കോൺഗ്രസ് വണ്ടാഴി മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, പഞ്ചായത്ത് മെംബർമാരായ ഡിനോയ് കോമ്പാറ, പി.ജെ. മോളി, വി. വാസു, ബീന ഷാജി, ആർ. സുരേഷ് മറ്റു നേതാക്കളായ അലി മംഗലംഡാം, ബെന്നി ജോസഫ്, എസ്. പ്രദീപ്, ഗഫൂർ മുടപ്പല്ലൂർ, വി. മനോജ്, ബിനോയ് പൊൻകണ്ടം എന്നിവർ പ്രസംഗിച്ചു.