ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഉൾപ്പെടെ 920 പേർക്കെതിരേ കേസ്
1489046
Sunday, December 22, 2024 5:35 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ നിരോധനാജ്ഞ ലംഘിച്ച് റാലി നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഉൾപ്പെടെ 920 പേർക്കെതിരെ പോലീസ് കേസെടുത്തു.
അൽ- ഉമ്മ മൂവ്മെന്റ് നേതാവും കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയും തടവുകാരനുമായിരുന്ന പാഷായുടെ മൃതദേഹം കോയന്പത്തൂരിൽ സംസ്കരിച്ചതിനെതിരേ നേരത്തെ പ്രതിഷേധമുയർന്നിരുന്നു. ഇതിന്റെ ഭാഗമായി കരിദിന റാലി നടത്തിയതിനാണ് പോലീസ് കേസെടുത്തത്.
കടേശ്വര സുബ്രഹ്മണ്യം, വിശ്വഹിന്ദു പരിഷത്ത് ശിവലിംഗം, ഹിന്ദുമുന്നണി ജില്ലാ സെക്രട്ടറി ആറുച്ചാമി, മേഖലാ സെക്രട്ടറി മാർക്കറ്റ് കൃഷ്ണ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ജയശങ്കർ എന്നിവരടക്കമുള്ള നേതാക്കൾക്കെതിരേയാണ് കേസ്.