മണ്ണാർക്കാട് സെന്റ് ഡൊമിനിക് കോൺവന്റ് സ്കൂൾ വാർഷികം ആഘോഷിച്ചു
1488782
Saturday, December 21, 2024 4:24 AM IST
മണ്ണാർക്കാട്: സെന്റ് ഡൊമിനിക് കോൺവന്റ് ഇംഗ്ലീഷ്മീഡിയം സ്കൂളിൽ 22 -ാമത് സ്കൂൾ വാർഷികം വർണാഭമായി നടത്തി. മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോന ചർച്ച് വികാരി ഫാ. രാജു പുളിക്കത്താഴെ ഉദ്ഘാടനം ചെയ്തു.
മലയാളം ഫിലിംആക്ടർ ടിനി ടോം മുഖ്യാതിഥിയായി. സുപ്പീരിയർ ജനറൽ സിസ്റ്റർ ടെസ്സി ഒ.പി. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജോഫി ഒ.പി. സ്കൂൾവാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ണാർക്കാട് എഇഒ സി. അബൂബക്കർ സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു.
സ്കൂൾ ലീഡേഴ്സ് പി.വി. ആര്യൻ, നിവേദിത എന്നിവർ പരിപാടിക്ക് സ്വാഗതവും വിദ്യാർഥികളായ അനന്യ, പി. രാജേഷ്, എ. അനുശ്രീ തുടങ്ങിയവർ നന്ദിയും പറഞ്ഞു. മണ്ണാർക്കാട് മുനിസിപ്പൽ കൗൺസിലർ മാസിദ സത്താർ, പിടിഎ പ്രസിഡന്റ് മെബിൻ മാത്യു പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.