പി.എം. ഉഷ പദ്ധതി: കല്ലടി കോളജിനു അഞ്ചുകോടിരൂപ ധനസഹായം
1489065
Sunday, December 22, 2024 5:35 AM IST
മണ്ണാർക്കാട്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ പി.എം. ഉഷ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിന് അഞ്ചുകോടി രൂപയുടെ ധനസഹായം അനുവദിച്ചു. നവംബർ 19 നു ചേർന്ന പ്രോജക്റ്റ് അപ്രൂവൽ ബോർഡിന്റെ മൂന്നാമത് യോഗത്തിലാണ് കോളജ് സമർപ്പിച്ച പദ്ധതി അംഗീകരിച്ചത്.
കേരളത്തിൽ നിന്ന് 11 കോളജുകൾക്കാണ് ഈ പദ്ധതിയിൽ ധനസഹായം അനുവദിച്ചിട്ടുള്ളത്.
കോളജിൽ തൊഴിൽ നൈപുണ്യ പരിശീലനകേന്ദ്രം, ടെക്നോളജി ബിസിനസ് ഇൻക്യൂബേഷൻ സെന്റർ എന്നിവ നിർമിക്കുന്നതിനാണ് ഇതിൽ രണ്ടര കോടി രൂപ അനുവദിച്ചിട്ടുള്ളത്.