എരിമയൂർ കെടിഡിസിയിൽ ക്രിസ്മസ്- പുതുവത്സര ഭക്ഷ്യമേള തുടങ്ങി
1488786
Saturday, December 21, 2024 4:24 AM IST
ആലത്തൂർ: എരിമയൂർ കെടിഡിസിയിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ ഭക്ഷ്യമേള കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാർ അധ്യക്ഷത വഹിച്ചു. ബ
്ലോക്ക് പഞ്ചായത്ത് മെംബർ വി.വി .കുട്ടികൃഷ്ണൻ, വാർഡ് മെംബർ സി. രാധ പ്രസംഗിച്ചു. കെടിഡിസി റീജണൽ മാനേജർ സുജിൽ മാത്യൂസ് സ്വാഗതവും യൂണിറ്റ് മാനേജർ എസ്. സനിൽ നന്ദിയും പറഞ്ഞു.
ജനുവരി ഒന്നുവരെ വൈകുന്നേരം അഞ്ചുമുതൽ രാത്രി പത്തുവരെയാണ് ഭക്ഷ്യമേള ഒരുക്കിയിട്ടുള്ളത്.