കൊയിനോനിയ- 2024 ക്രിസ്മസ് രാവ് ഇന്ന്
1488780
Saturday, December 21, 2024 4:24 AM IST
ഒലവക്കോട്: ക്രിസ്ത്യൻ അസോസിയേഷൻ ഒലവക്കോടിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന ഐക്യക്രിസ്മസ് റാലിയും പൊതുസമ്മേളനവും ഇന്നു വൈകുന്നേരം അഞ്ചരയ്ക്ക് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോനപള്ളി അങ്കണത്തിൽ നടത്തും.
ഒലവക്കോട് മേഖലയിലെ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ഒമ്പത് ഇടവകൾചേർന്ന് ഒരുക്കുന്ന ക്രിസ്മസ് രാവാണ് കൊയിനോനിയ- 2024. വൈകുന്നേരം അഞ്ചിന് സെന്റ് തോമസ് കോൺവന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ക്രിസ്മസ് പാപ്പമാരുടെയും ബാൻഡ് മേളങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന ക്രിസ്മസ് റാലി ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ എത്തിച്ചേരും.
സമാപന പൊതുസമ്മേളനത്തിൽ പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ ക്രിസ്മസ് സന്ദേശം നൽകും. ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റ് റവ. ഫിലിപ്പ് പി. മാത്യു അധ്യക്ഷത വഹിക്കും.
സമർപ്പിത ജീവിതത്തിന്റെ 25- 50 വർഷങ്ങൾ പൂർത്തിയാക്കിയ സിസ്റ്റേഴ്സിനെയും വിവാഹ ജീവിതത്തിന്റെ 25- 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളെയുംചടങ്ങിൽ ആദരിക്കും.
തുടർന്ന് വിവിധ പള്ളികളിൽ നിന്നുള്ള കലാപരിപാടിയും നടക്കും.
പരിപാടികൾക്ക് കൊയിനോനിയ 2024 കമ്മറ്റി ചെയർമാനും ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരിയുമായ ഫാ. ഫ്രഡ്ഡി അരീക്കാട് സ്വാഗതവും ജനറൽ കൺവീനർ ഷാജു ആലക്കപറമ്പിൽ നന്ദിയും പറയും.