കൽച്ചാടിയിൽ മൂന്നാംദിവസവും കാട്ടാനയിറങ്ങി; പരാതിയുമായി നാട്ടുകാർ
1489067
Sunday, December 22, 2024 5:35 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടിയിൽ മൂന്നാം ദിനവും കാട്ടാന തെങ്ങുകൾ തള്ളിയിട്ട് നശിപ്പിച്ചു. ഇതിന് പരിഹാരമില്ലേ എന്നുനാട്ടുകാർ.
കോപ്പംകുളമ്പ് രാധാകൃഷ്ണന്റെ തെങ്ങുകളാണ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടമെത്തി തള്ളിയിട്ട് ഭാഗികമായി തിന്നത്. 25 വർഷത്തിലേറെ പ്രായമുള്ള തെങ്ങുകളാണ് നശിപ്പിച്ചത്. സമീപ കർഷകനായ അബ്ബാസ് ഒറവഞ്ചിറയുടെ കമുകുകളും റബ്ബർ മരങ്ങളുടെ നിരവധി ചിരട്ടകളും ആനക്കൂട്ടം നശിപ്പിച്ചു. ആർ. വേണുഗോപാലിന്റെ കൃഷിയിടത്തിലും കാട്ടാന നാശം വരുത്തി.
വൈദ്യുത വേലി പ്രവർത്തിപ്പിക്കാത്തതും, പരിപാലനത്തിനു സർക്കാർ ഫണ്ടില്ലാത്തതും വൈദ്യുത വേലിയുടെ പ്രവർത്തനം പൂർണമായും നിലച്ച നിലയിലാണെന്ന് പ്രദേശവാസികൾ പരാതി പറഞ്ഞു.
ആർആർടി തൂക്കുവേലി തുടങ്ങിയ സ്ഥിരം പരിഹാരമാർഗങ്ങളും മേഖലയിൽ എത്തുന്നില്ലെന്നും പ്രദേശത്തെ കർഷകരുടെ പരാതിയിലുണ്ട്.