നെന്മാറയില് വനനിയമഭേദഗതി വിജ്ഞാപനം കത്തിച്ചു പ്രതിഷേധിച്ചു
1488510
Friday, December 20, 2024 5:07 AM IST
നെന്മാറ: കർഷക കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ഫ്ളയിംഗ് സ്ക്വാഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ വനനിയമ ഭേദഗതി വിജ്ഞാപനം കത്തിച്ചു പ്രതിഷേധിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു.
വനനിയമ ഭേദഗതി കർഷകരോടുള്ള വെല്ലുവിളിയാണെന്നും ഭേദഗതി പിൻവലിക്കണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. ശിവദാസ് അധ്യക്ഷത വഹിച്ചു. കെ.വി. ഗോപാലകൃഷ്ണൻ, ആർ. സുരേഷ്, എസ്.എം. ഷാജഹാൻ, എം. ദേവൻ, സാവത്രി മാധവൻ, എൻ. ഗോകുൽദാസ്, എൻ.കെ. കൃഷ്ണൻ, എ. ജയാനന്ദൻ, വി. ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി.