ചെമ്മണ്ണൂർ- ആനക്കല്ല് റോഡ് നിർമാണോദ്ഘാടനം ഇന്ന്
1489069
Sunday, December 22, 2024 5:36 AM IST
അഗളി: ചെമ്മണ്ണൂർ- ആനക്കല്ല്- വീട്ടിയൂർ- താവളം റോഡിന്റെ നിർമ്മാണോദ്ഘാടനം ഇന്നുരാവിലെ 11ന് വി.കെ. ശ്രീകണ്ഠൻ എംപി താവളത്തു നിർവഹിക്കും.എംഎൽഎ എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയാവും.ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും, ജനപ്രതിനിധികളും പങ്കെടുക്കും. നാലുകോടി 44 ലക്ഷം രൂപ മുടക്കി 4.42 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമാണം.
നാലുവർഷം മുമ്പ് ഭവാനിപ്പുഴക്ക് കുറുകെയുള്ള ചെമ്മണ്ണൂർ പാലത്തിൽ നിന്നും വാഹനം മറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥ അടക്കം രണ്ടുപേർ മരണപ്പെടുകയുണ്ടായി. ഇതേതുടർന്ന് വി.കെ. ശ്രീകണ്ഠൻ എംപി ചെമ്മണ്ണൂർപാലം അടക്കമുള്ള റോഡിന്റെ പദ്ധതിരേഖ ഉദ്യോഗസ്ഥർക്ക് മുമ്പിൽ സമർപ്പിക്കുകുകയായിരുന്നു.
ഒരു മാസത്തിനുള്ളിൽ പാലത്തിന്റെ ടെൻഡർ നടപടികളുണ്ടാകുമെന്ന് എംപി അറിയിച്ചു. ഇതോടൊപ്പം സമർപ്പിച്ച നെല്ലിപ്പതി- പല്ലിയറ- കാരറ റോഡിന്റെയും ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും.