റോഡരികിൽ കാഴ്ചമറവായ ചെടികൾ നാട്ടുകാർ വെട്ടിമാറ്റി
1488513
Friday, December 20, 2024 5:07 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി -അഞ്ചാം മൈൽ, എരിശേരി ഭാഗത്തെ റോഡരികിലെ വളർന്ന് പന്തലിച്ച് കാടുകയറിയ പാഴ്ചെടികൾ പ്രദേശവാസികൾ തന്നെ ശുചീകരണത്തിനായി രംഗത്തിറങ്ങി. കാഴ്ചമറവുകാരണം പാതയിൽ വാഹനാപകടങ്ങൾ വർധിച്ചു വരുന്നതിന് പൊതുമരാമത്തോ ഗ്രാമപഞ്ചായത്ത് അധികൃതരോ മുന്നോട്ടുവരാത്തതിനാൽ രാജേന്ദ്രൻ, ചെന്താമര, ഹസസാർ, വിജയൻ എന്നിവർ പാഴ്ചെടികൾ ശ്രമദാനത്തിലൂടെ വെട്ടിമാറ്റിയത്.
യുവാക്കളുടെ സേവനത്തെ അതുവഴിയെത്തിയ യാത്രക്കാർ വാഹനം നിർത്തി അനുമോദിക്കുകയും ചെയ്തു. നികുതിപിരിവിൽ അതീവജാഗ്രത പാലിക്കുന്ന ഗ്രാമപഞ്ചായത്തധികൃതർ നിരത്തിൽ യാത്രക്കാരുടെ ജീവനും സംരക്ഷണം നൽകാൻ മുന്നോട്ടുവരണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചു.