ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം
1487985
Wednesday, December 18, 2024 4:42 AM IST
പാലക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനം പ്രമാണിച്ച് 28 ന് ജില്ലയിലെ മണ്ഡലം തലത്തിൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലംതല പദയാത്ര നടത്തുവാനും 23ന് ലീഡർ കെ. കരുണാകരൻ ചരമ വാർഷിക ദിനാചരണവും കർഷകരുടെ പ്രശ്നവുമായി ബന്ധപ്പെട്ടു 26ന് കോൺഗ്രസ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ സായാഹ്ന ധർണ നടത്തുവാനും ജില്ലാ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹ സമിതി അംഗം സി.വി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ പി. ഹരിഗോവിന്ദൻ, പി.വി. രാജേഷ്, പി. ബാലഗോപാൽ, സുമേഷ് അച്യുതൻ, വികെപി വിജയനുണ്ണി, ഫെബിൻ എന്നിവർ പ്രസംഗിച്ചു.