പാ​ല​ക്കാ​ട്: കു​ടും​ബ​സ​മേ​ത​മു​ള്ള യാ​ത്ര​ക്കാ​രെ കൂ​ടു​ത​ലാ​യി കെഎ​സ്ആ​ർ​ടി​സി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി കെഎ​​സ്ആ​ർ​ടി​സി​യി​ൽ സു​ര​ക്ഷി​ത​ത്വ​ത്തി​നും ശു​ചി​ത്വ​ത്തി​നും മി​ക​ച്ച ഭ​ക്ഷ​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് കെഎ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ ശീ​തീ​ക​രി​ച്ച ഓ​ഫീ​സ് മു​റി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ ശീ​തി​ക​രി​ച്ച വി​ശ്ര​മ മു​റി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് കെഎസ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് പ്രീ​മി​യം സ​ർ​വീ​സു​ക​ളി​ൽ ഒ​ന്ന് പാ​ല​ക്കാ​ടുനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു സ​ർ​വീ​സ് ന​ട​ത്തും.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് സൂ​പ്പ​ർ​ഫാ​സ്റ്റ് പ്രീ​മി​യം ബ​സ് ആ​രം​ഭി​ക്കും. പു​തി​യ ട്രാ​വ​ൽ ക​ൾ​ച്ച​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ബ​സു​ക​ളും എ​സി ആ​ക്കും. പാ​ല​ക്കാ​ടുനി​ന്നും ബംഗളൂരു, മൈ​സൂ​ർ ബ​സു​ക​ൾ ഉ​ട​ൻ ഓ​ടി​ത്തു​ട​ങ്ങും. ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ടുനി​ന്ന് മൂ​ന്നാ​ർ-​കു​മ​ളി സ​ർ​വീ​സ് ആ​രം​ഭി​ക്കും. പാ​ല​ക്കാ​ടുനി​ന്നും മൂ​കാം​ബി​ക​യി​ലേ​ക്ക് ആ​രം​ഭി​ച്ച മി​ന്ന​ൽസ​ർ​വീ​സ് വ​ലി​യ ലാ​ഭ​ത്തി​ലാ​ണ്. പു​തി​യ 35 എ​സി, സെ​മി സ്ലീ​പ്പ​ർ ബ​സു​ക​ൾ പു​റ​ത്തി​റ​ക്കും. അ​തി​ൽ​നി​ന്ന് ഒ​രു വ​ണ്ടി മൈ​സൂ​രി​ലേ​ക്കും ഒ​രു വ​ണ്ടി ചെന്നൈയിലേ​ക്കും സ​ർ​വീ​സ് ന​ട​ത്തും. പാ​ല​ക്കാ​ടുനി​ന്ന് പ​ഴ​നി​യി​ലേ​ക്ക് ഓ​ടി​യി​രു​ന്ന സ​ർ​വീ​സ് നി​ർ​ത്തി​ല്ല. പ​ക​രം ലാ​ഭ​ക​ര​മാ​കു​ന്ന പു​തി​യ സ​മ​യം ക്ര​മീ​ക​രി​ച്ച് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും കെ എസ്ആ​ർ​ടി​സി​യി​ൽ ക​യ​റാ​തെ കെഎസ്ആ​ർ​ടി​സി ര​ക്ഷ​പ്പെ​ടി​ല്ല. അ​തി​ന് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ, ശു​ചി​ത്വം, ഭ​ക്ഷ​ണം എ​ന്നി​വ പ്ര​ധാ​ന​മാ​ണ്. ഹൈ​ക്കോ​ട​തിനി​ർ​ദേ​ശ​പ്ര​കാ​രം എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും കാ​മ​റ​ക​ൾ ഘ​ടി​പ്പി​ക്കും. കാ​മ​റ ക​ണ്‍​ട്രോ​ളു​ക​ൾ നേ​രി​ട്ട് കെഎസ്ആ​ർ​ടി​സി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലാ​യി​രി​ക്കും. ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​കകാ​മ​റ​ക​ൾകൂ​ടി ഫി​റ്റ് ചെ​യ്യു​ന്ന​തു പ​രി​ഗ​ണ​ന​യി​ലാ​ണ്.
പാ​ല​ക്കാ​ട് കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു പിറ​കു​വ​ശ​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കുകൂ​ടി ഉ​പ​കാ​ര​പ്പെ​ടു​ന്ന പെ​ട്രോ​ൾ പ​ന്പ് സ്ഥാ​പി​ക്കും.

ജീ​വ​ന​ക്കാ​ർ​ക്കു മി​ക​ച്ച വി​ശ്ര​മ സൗ​ക​ര്യം അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. ന​ല്ല വി​ശ്ര​മം ല​ഭി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കും. കെഎ​സ്ആ​ർ​ടി​സി​യി​ലെ ടോ​യ്‌ലറ്റ് ഉ​ട​ൻ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കും.

കെഎസ്ആ​ർ​ടി​സി​യി​ലെ സി​വി​ൽ വ​ർ​ക്കു​ക​ൾ ജീ​വ​ന​ക്കാ​ർത​ന്നെ ചെ​യ്യു​ന്ന രീ​തി​യി​ലാ​ക്കും. ഇ​തു ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളെ​ക്കാ​ൾ കെഎ​സ്ആ​ർ​ടി​സി​ക്ക് ലാ​ഭ​ക​ര​മാ​ണ്. സ്ഥ​ലം എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​തു പ​രി​ഗ​ണി​ച്ച് പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കും. രോ​ഗി​ക​ൾ​ക്കു കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രീ​തി​യി​ൽ സ​മ​യം ക്ര​മീ​ക​രി​ച്ചാ​വും ഇ​വ ന​ട​പ്പി​ലാ​ക്കു​ക. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​വീ​സ് ന​ട​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്.

അ​ടു​ത്ത ര​ണ്ടു​മൂ​ന്നു മാ​സ​ത്തി​ന​കം എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തിത​ന്നെ ശ​ന്പ​ളം ന​ൽ​കാ​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ തു​ട​ങ്ങും. എ​ല്ലാ പ​ഠ​ന​ങ്ങ​ളും പ​റ​യു​ന്ന​ത് കെഎസ്ആ​ർ​ടി​സി​യു​ടെ ടി​ക്ക​റ്റ് വ​രു​മാ​നം കൂ​ട്ട​ണം എ​ന്നാ​ണ്. കെഎസ്ആ​ർ​ടി​സി​യു​ടെ ക​ട​മു​റി​ക​ൾ വാ​ട​ക​യ്ക്കു ന​ൽ​കു​ന്ന​തി​ലൂ​ടെ വ​രു​മാ​നം ഉ​റ​പ്പാ​ക്കും. പാ​ല​ക്കാ​ട് കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ അ​ന​ധി​കൃ​ത വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

കെഎസ്ആ​ർ​ടി​സി​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ല്ലാം ഏ​കീ​കൃ​ത ക​രാ​ർ വ്യ​വ​സ്ഥ ന​ട​പ്പാ​ക്കും. കെഎസ്ആ​ർ​ടി​സി​യു​ടെ ബ​സു​ക​ളി​ലെ ത​ക​രാ​റു​ക​ൾ യ​ഥാ​സ​മ​യം പ​രി​ഹ​രി​ച്ച് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മെ​ക്കാ​നി​ക് വി​ഭാ​ഗ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കും. കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ൻ സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്കും. ജീ​വ​ന​ക്കാ​രു​ടെ മ​ദ്യ​പാ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത് മു​ത​ൽ അ​പ​ക​ട​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ. ​ബി​നു​മോ​ൾ, കെഎസ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചെ​യ​ർ​മാ​നു​മാ​യ പി.​എ​സ്. പ്ര​മോ​ദ് ശ​ങ്ക​ർ, നോ​ർ​ത്ത് സോ​ണ്‍ സി​ടി​ഒ മ​നോ​ജ്കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ കെ. ​സ​ന്തോ​ഷ്, ര​തീ​ഷ് കു​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.