സീതാർകുണ്ട് പാറക്കെട്ടിൽ വീണ് പരിക്കേറ്റ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
1487384
Sunday, December 15, 2024 7:49 AM IST
കൊല്ലങ്കോട്: തൃശൂരിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പം സീതാർകുണ്ട് വനമേഖല സന്ദർശനത്തിനെത്തി കാൽവഴുതി പാറക്കെട്ടിലെ വെള്ളത്തിൽവീണ യുവാവിനെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ സ്വദേശി ബാലസുബ്രഹണ്യന്റെ മകൻ കാർത്തിക് (26) ആണ് പാറക്കെട്ടിലെ വെള്ളത്തിൽ വീണത്. ഇന്നലെ പകൽ 11 നായിരുന്നു സംഭവം. സമീപത്തുതന്നെ പാറയിൽ പിടിച്ച് തിരിച്ചു കരയ്ക്കുവരാനാവാതെ അകപ്പെടുകയായിരുന്നു.
ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി കാർത്തിക്കിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ലൈഫ് ജാക്കറ്റ് അണിയിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയും പിന്നീട് കൊല്ലങ്കോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സി.എ.വിനോദ്കുമാർ, എഫ്ആർഒ മാരായ സ്റ്റാലിൻ ചന്ദ്രബോസ്, വി. സുധീഷ്, എസ്. ഷാജി, രതീഷ്, സി. കൃഷ്ണരാജ് നിത്യാനന്ദൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.