കത്തോലിക്ക കോൺഗ്രസ് പൊന്നങ്കോട് ഫൊറോന സംഗമം
1487383
Sunday, December 15, 2024 7:49 AM IST
കല്ലടിക്കോട്: കത്തോലിക്ക കോൺഗ്രസ് പൊന്നങ്കോട് ഫൊറോനസംഗമം നടത്തി. ഫൊറോനാ വികാരി ഫാ. മാർട്ടിൻ കളമ്പാടൻ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ഫ്രാൻസിസ് തുടിയംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ഡയറക്ടർ ഫാ. ജയ്സൺ കൊള്ളന്നൂർ, രൂപത പ്രസിഡന്റ് ബോബി പൂവത്തിങ്കൽ, ജിജോ അറയ്ക്കൽ, ജോസ് വടക്കേക്കര, തോമസ് ആന്റണി, ബെന്നി ചിറ്റേട്ട്, ജോമി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.