അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു
1487382
Sunday, December 15, 2024 7:49 AM IST
ഒറ്റപ്പാലം: പാലക്കാട് - കുളപ്പുള്ളി പ്രധാനപാതയിൽ മനശീരിയിൽ ഉണ്ടായ അപകടത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി. സ്വകാര്യബസ് ഉൾപ്പെടെ അഞ്ചു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തൃശൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് വരികയായിരുന്നു സ്വകാര്യബസ് തൃക്കങ്ങോട് ജംഗ്ഷനിൽവച്ച് എതിരേ വന്ന കാറിലും പിക്കപ്പിലും ഇടിക്കുകയായിരുന്നു. നിയന്ത്രണംതെറ്റിയ പിക്കപ്പ് മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു. ഇന്നലെ രാവിലെ 11 മണിക്കാണ് അപകടം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.
ഷൊർണൂർ എസ്എംപി ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ചു
ഷൊർണൂർ: എസ്എംപി ജംഗ്ഷനിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. റെയിൽവേ മേൽപ്പാലത്തിനുസമീപം കഴിഞ്ഞ ദിവസം 11 മണിയോടു കൂടിയാണ് സംഭവം. ചെറുതുരുത്തി ഭാഗത്തുനിന്ന് ഷൊർണൂരിലേക്കുവരികയായിരുന്ന കാറും കർണാടകയിൽനിന്ന് ധാന്യങ്ങൾ കയറ്റി ആലുവയിലേക്കു പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർഡ്രൈവറായ ആറാണി സ്വദേശിക്ക് നിസാരപരിക്കേറ്റു. കാറിന്റെ മുൻഭാഗം തകർന്നു. ലോറിയുടെ ടയറും തകർന്നിട്ടുണ്ട്. ഷൊർണൂർ പോലീസ് കേസെടുത്തു.