കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം
1487378
Sunday, December 15, 2024 7:49 AM IST
മണ്ണാർക്കാട്: ഇടതുപക്ഷ സർക്കാർ കഴിഞ്ഞ എട്ടരവർഷമായി ഈ നാട്ടിലെ ജനങ്ങളെ ചൂഷണം ചെയ്തു ഭരണം നടത്തുന്ന നെറികേടിന്റെ പര്യായമായി മാറിയിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ പറഞ്ഞു.
കെഎസ്എസ്പിഎ മണ്ണാർക്കാട് നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എ. അസൈനാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, ജില്ലാ സെക്രട്ടറി കെ.എം.എം. റഷീദ്, ജില്ലാ വൈസ് പ്രസിഡന്റ് അനന്തകൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ കെ.ജി. ബാബു, കെ. വേണുഗോപാൽ, തോമസ് ആന്റണി, വനിതാഫോറം ചെയർപേഴ്സൺ ചിത്ര ഡി. നായർ, സബ് ജില്ലാ സെക്രട്ടറി പ്രദീപ് എന്നിവർപ്രസംഗിച്ചു. സെക്രട്ടറി വി. സുകുമാരൻ സ്വാഗതവും ട്രഷറർ എ. ശിവദാസൻ നന്ദിയും പറഞ്ഞു.