വയോജനങ്ങൾക്കായുള്ള പകൽവീട് പ്രവർത്തനമാരംഭിക്കും
1487377
Sunday, December 15, 2024 7:49 AM IST
ആലത്തൂർ: നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആലത്തൂർ പഞ്ചായത്ത് വയോജനങ്ങൾക്കായുള്ള പകൽവീട് പ്രവർത്തനമാരംഭിക്കും. ഇതിനോടനുബന്ധിച്ചുള്ള ആലോചനായോഗം കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, പഞ്ചായത്ത് അംഗം യു. ഫാറൂഖ് , മാനേജിംഗ് ട്രസ്റ്റി കെ. സുകുമാരൻ, ട്രസ്റ്റി എം. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.