വനനിയമഭേദഗതി ബിൽ ഒഴിവാക്കണം
1487376
Sunday, December 15, 2024 7:49 AM IST
വടക്കഞ്ചേരി: നിർദിഷ്ട വനനിയമ ഭേദഗതി ബിൽ മലയോര മേഖലയിലെ കർഷകന്റെ നട്ടെല്ലൊടിക്കുന്നതാണെന്ന് കർഷക യൂണിയൻ --എം ജില്ലാകമ്മിറ്റി. ബഫർ സോണും ഇഎസ്എ നിയമങ്ങളും കർഷകനെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നതിനിടെ നിർദിഷ്ട ബിൽ കർഷകരുടെ കഥ കഴിക്കും. വന്യജീവികളിൽ നിന്നുള്ള ഭീഷണി ഒരുവശത്തും ഉദ്യോഗസ്ഥ ഭീഷണി മറുവശത്തും കർഷകനെ വീർപ്പുമുട്ടിക്കുകയാണ്.
മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് വനനിയമ ഭേദഗതി ബിൽ നടപ്പിലാക്കരുതെന്നും കർഷകരെ സംരക്ഷിക്കണമെന്നും കർഷക യൂണിയൻ-എം ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിൽസൺ കണ്ണാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസ് വി. ജോർജ് വടക്കേക്കര, ബിജു പുലിക്കുന്നേൽ, തരൂർ നിയോജമണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത്, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ രാജു, സംസ്ഥനകമ്മിറ്റി അംഗം എം.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.