റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണം: എ. തങ്കപ്പൻ
1487375
Sunday, December 15, 2024 7:49 AM IST
കല്ലടിക്കോട്: പനയന്പാടത്തെ അശാസ്ത്രീയമായ റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്കു പരിഹാരം കാണണമെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ആവശ്യപ്പെട്ടു.
കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരും ബന്ധപ്പെട്ട അധികാരികളും ജനങ്ങളുടെ ജീവനു വിലകൽപ്പിക്കുന്നില്ലെന്നും അടിയന്തരമായി ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ സമരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏറ്റെടുക്കുമെന്നും മരണപ്പെട്ട നാല് കുട്ടികളുടെയും കുടുംബത്തിന് സർക്കാർ അടിയന്തരധനസഹായം പ്രഖ്യാപിക്കണമെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ആവശ്യപ്പെട്ടു. കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡന്റ് ചെറുട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് നവാസ്, നൗഷാദ് കരിമ്പ, റിയാസ് തച്ചമ്പാറ, മുഹമ്മദ് അസ്ലം, പി.പി. സുൽഫിക്കർ അലി, ജയ്സൺ ചാക്കോ എന്നവരാണ് നിരാഹാരമിരിക്കുന്നത്.
ഡിസിസി ജനറൽ സെക്രട്ടറിമാരായ സി. അച്യുതൻ, ഗോകുൽ മാസ്റ്റർ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ശശി തച്ചമ്പാറ, പറളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനയൻ മാസ്റ്റർ, ആന്റണി മതിപ്പുറം, സേതുമാധവൻ, മുഹമ്മദ് മുസ്തഫ, രാമചന്ദ്രൻ, ഗിസാൻ മുഹമ്മദ്, ജോയ് മുണ്ടനാടൻ, ഗിരീഷ് ഗുപ്ത, ഫിറോസ് ബാബു, മണ്ഡലം പ്രസിഡന്റുമാരായ ഹിലാൽ, ജോയ് ജോസഫ്, മഹിളാ കോൺഗ്രസ് നേതാക്കളായ രാജി പഴയകളം, ഉമൈബ തുടങ്ങിയവർ പ്രസംഗിച്ചു.