തുരങ്കത്തിൽ മഴവെള്ളം കെട്ടിനിന്ന് ഗതാഗതം തടസപ്പെട്ടു
1487374
Sunday, December 15, 2024 7:49 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ വടക്കോവായ് മേൽപ്പാലത്തിലെ തുരങ്കത്തിൽ മഴവെള്ളം കെട്ടിനിന്ന് ഗതാഗതം തടസപ്പെട്ടു. കോയമ്പത്തൂർ കോർപറേഷൻ അധികൃതർ മഴവെള്ളം നീക്കംചെയ്യാത്തതിനാൽ ഇരുചക്രവാഹനയാത്രക്കാർ വലയുന്ന സ്ഥിതിയാണ്.
കോയമ്പത്തൂരിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന തുരങ്കമായതിനാൽ മഴവെള്ളം കെട്ടിക്കിടക്കുന്നതു നഗരസഭാ ഭരണകൂടം അടിയന്തരമായി നീക്കംചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. തുടർച്ചയായി മഴവെള്ളത്തിൽ മലിനജലം കലർന്ന് ദുർഗന്ധം വമിക്കുന്നതിനാൽ രോഗഭീഷണി നിലനിൽക്കുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാഹനയാത്രക്കാർ അഭ്യർഥിച്ചു.