തത്തമംഗലം ബസ് സ്റ്റാൻഡിൽ ദുർഗന്ധം പരക്കുന്നു, പരാതിക്കു നടപടിയുമായി കൗൺസിലർ
1487373
Sunday, December 15, 2024 7:49 AM IST
തത്തമംഗലം: ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ വിശ്രമസ്ഥലത്ത് മലിനജല ദുർഗന്ധം അസഹനീയമായതായി യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മിന്നൽപരിഹാര നടപടിയുമായി വാർഡ് കൗൺസിലർ രംഗത്ത്. കൗൺസിലർ മുഹമ്മദ് സലീം സ്റ്റാൻഡിനകത്തെ നഗരസഭാ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരണം നടത്തി. ഇന്നലെ ഉച്ചയ്ക്കാണ് ശുചീകരണം നടന്നത്.
മഴ പെയ്യുന്ന സമയത്ത് സ്റ്റാൻഡിൽ കയറാൻ കഴിയാത്ത വിധം ദുർഗന്ധം വമിച്ചതാണ് സാമൂഹ്യ മാധ്യമങ്ങൾ പ്രതികരണവുമായി രംഗത്തുവരാനിടയായത്. ചിറ്റൂരിൽ ഒരു ബസ് സ്റ്റാൻഡിനുവേണ്ടി യാത്രക്കാരുടെ മുറവിളിക്ക് വർഷങ്ങളായും ബന്ധപ്പെട്ട നഗരസഭ അധികൃതർ പരി ഹാരം കാണാത്തതിൽ പ്രതിഷേധം വ്യാപകമാണ്. എന്നാൽ നഗരസഭ പരിധിയിലെ തത്തമംഗലം സ്റ്റാൻഡ് പരിപാലിച്ച് ഉപയോഗപ്രദമാക്കാനാകാത്തതും പൊതുജന വിയോജിപ്പ് നിലവിലുണ്ട്.