പ്രതിഷേധയോഗം നടത്തി
1487372
Sunday, December 15, 2024 7:49 AM IST
നെല്ലിയാമ്പതി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തൊഴിലാളികൾക്ക് നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്ന ഇരുപത് കാഷ്വൽ ലീവ് പതിനഞ്ചായി കുറച്ച സർക്കാർ ഉത്തരവ് പിൻവലിക്കുക, കാഷ്വൽ തൊഴിലാളിയായി ജോലിചെയ്ത കാലയളവ് ഗ്രേഡിന് പരിഗണിക്കുക, കാഷ്വൽ തൊഴിലാളികളുടെ ശൂന്യം വേതനം അവധി പുനഃസ്ഥാപിക്കുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കേരളാ സ്റ്റേറ്റ് ഗവ.ഫാം വർക്കേഴ്സ് യൂണിയൻ സിഐടിയു ഫാമുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനു മുന്നിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.എ.ഹരിഹരൻ ഉദ്ഘാടനം ചെയ്തു. പി. ബാബു അദ്ധ്യക്ഷത വഹിച്ചു. എ. ആബേൽ, ആർ.ചിത്തിരംപിള്ള എന്നിവർ പ്രസംഗിച്ചു.