വിദ്യാർഥിനികളുടെ മരണം: അനുശോചനയോഗം ചേർന്നു
1487371
Sunday, December 15, 2024 7:49 AM IST
പുതുനഗരം: പനയന്പാടത്ത് വാഹന അപകടത്തിൽ വിദ്യാർഥികൾ മരിച്ചതിൽ അനുശോചനയോഗം ചേർന്നു. പാരന്റ്സ് കോ-ഓർഡിനേഷൻ ഫോറം പുതുനഗരത്ത് നടത്തിയ അനുശോചന യോഗത്തിൽ സ്ത്രീകളും ചുമട്ടുതൊഴിലാളികളും പങ്കെടുത്തു.
റോഡിലെ കുഴികൾ അടയ്ക്കുക, തകർന്ന സ്ലാബുകൾ പുനഃസ്ഥാപിക്കുക, റോഡിലെ വളവുകളിൽ വീതിവർധിപ്പിക്കുക, സ്കൂൾസമയങ്ങളിൽ ടിപ്പറുകൾ നിരത്തുകളിൽ ഇറക്കാതിരിക്കുക, ട്രാഫിക് നിയമം ലംഘിക്കുന്നവർക്കെതിരേ നിയമനടപടി കർശനമാക്കുക തുടങ്ങിയ പ്ലക്കാർഡുകളുമായാണ് അനുശോചനയോഗം ചേർന്നത്.
ജില്ലാ പ്രസിഡന്റ് സി. ആറുമുഖൻ അധ്യക്ഷത വഹി ച്ചു. സെക്രട്ടറി പി.വി. ഷണ്മുഖൻ, നൂറുനീഷ്, കെ.എ. ലൈല മൈമൂൻ, ടി.എസ്. ഷാജി, അബ്ബാസ് പുതുനഗരം, പി. വേലുക്കുട്ടി, എ. സാദിഖ്, കെ.എ. അബ്ദുൾനാസർ, നൗഫൽ പത്തനാപുരം, കുമരേഷ് വടവന്നൂർ, എ. കാജാ ഹുസൈൻ, ശിവൻ തത്തമംഗലം എന്നിവർ പ്രസംഗിച്ചു.