മിമിക്രിയിലൂടെ ഫണ്ട് സമാഹരിച്ച് വടക്കഞ്ചേരിയിലെ കലാകാരന്മാർ
1444174
Monday, August 12, 2024 1:42 AM IST
വടക്കഞ്ചേരി: വയനാടിനു കൈതാങ്ങാകാൻ വടക്കഞ്ചേരിയിലെ മിമിക്രി കലാകാരന്മാർ ടൗണിൽ മിമിക്രി അവതരിപ്പിച്ച് ഫണ്ടുശേഖരണം നടത്തി. മിമിക്രി കലാകാരന്മാരായ ഹക്കിംഷാ, രാജേഷ്, ഹരികൃഷ്ണൻ, സുനിൽ, ഷാഹുൽ, പ്രജീഷ്, ചെന്താമര, ഷംസുദീൻ തുടങ്ങിയ കലാകാരന്മാരാണു ഫണ്ടുശേഖരണം നടത്തിയത്.
മിമിക്രി അവതരിപ്പിച്ച് കിട്ടിയ 21,295 രൂപ മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി. മിമിക്രി ഷോയുടെ ഭാഗമായുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമം പി.പി. സുമോദ് എംഎൽഎ നിർവഹിച്ചു. മിമിക്രി കലാകാരൻ ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.