യൂത്ത് കോൺഗ്രസ് പതാക ദിനാചരണം
1444170
Monday, August 12, 2024 1:42 AM IST
മണ്ണാർക്കാട്: യൂത്ത് കോൺഗ്രസിന്റെ സ്ഥാപകദിനമായ ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ഗിരീഷ് ഗുപ്ത പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനോജ് പാറോക്കോട്ടില്‍ അധ്യക്ഷ വഹിച്ചു.
നേതാക്കളായ സഹീല്‍ തെങ്കര,റോണോ ബാബു,അല്ലാ ബക്സ്,റോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. തത്തേങ്ങലത്ത് നടന്ന പതാക ദിനം എം. ഹംസ പതാക ഉയര്‍ത്തി. ഹാരിസ് തത്തേങ്ങലം, അഖില്‍, പ്രജിന്, ലത്തീഫ് വഴിപറമ്പില്‍, കണ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. കൈതച്ചിറയില്‍ നടന്ന പതാകദിനത്തില്‍ ടി.കെ ഉമ്മര്‍, സലീം പി.കെ, ഹാരിസ്, സലീം, ഇസാന്, ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വയനാടിലെ ദുരന്ത ബാധിതർക്ക് ആവശ്യമായ വീടുവയ്ക്കുന്നതിലേക്കു യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പഴയ പത്രശേഖരണത്തിന്റെ തുടക്കവും കുറിച്ചു.