കേരളത്തിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ അനിവാര്യം: വി.കെ. ശ്രീകണ്ഠൻ എംപി
1444169
Monday, August 12, 2024 1:42 AM IST
പാലക്കാട്: കാലാവസ്ഥ വ്യതിയാനങ്ങളുടെ ഫലമായി പകർച്ചവ്യാധികൾ കൊടുന്പിരികൊള്ളുന്ന കേരളത്തിൽ കൂടുതൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളും വൈറോളജി ലാബ് പോലുള്ള ഗവേഷണ സ്ഥാപനങ്ങളും അനിവാര്യമാണെന്നു വി.കെ. ശ്രീകണ്ഠൻ എംപി.
പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ വനിതാ- ശിശു വിഭാഗത്തിനായുള്ള എ.പി. കുട്ടിമാളുഅമ്മ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, അർബൻ ബാങ്ക് പ്രസിഡന്റ് ടി.കെ. നൗഷാദ്, ആശുപത്രി മുൻ പ്രസിഡന്റ് കെ.എ. ചന്ദ്രൻ എന്നിവർ യഥാക്രമം ഫാർമസി, ലബോറട്ടറി, ലേബർ റൂം എന്നീ വിഭാഗങ്ങളുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.