വെള്ളാരംകടവിലെ മാന്തോപ്പിൽ കാട്ടാനകളുടെ വിളയാട്ടം
1443941
Sunday, August 11, 2024 5:57 AM IST
കൊല്ലങ്കോട്: മുതലമട വെള്ളാരംകടവിലെ മാവിൻതോട്ടങ്ങളിൽ ആനയിറങ്ങി മാവുകൾ വ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാവിലെയാണു സഞ്ജയ്, പാർത്ഥിപൻ എന്നിവരുടെ തോട്ടത്തിൽ ആനക്കൂട്ടമെത്തിയത്. പ്രദേശത്തു കഴിഞ്ഞ മൂന്നുദിവസമായി ആനകളെ കണ്ടുവരുന്നതായും അടിയന്തര നടപടി ആവശ്യപ്പെട്ടു കർഷകർ മുതലമട ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തി പരാതി അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി. കല്പനാദേവി കൊല്ലങ്കോട് വനംവകുപ്പ് അധികൃതരെവരുത്തി സ്ഥലം സന്ദർശിച്ചു. കർഷക സംരക്ഷണസമിതി ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു. പിന്നീട് പരിസരത്തു കാണപ്പെട്ട ആനകളെ വനപാലകർ കാടുകയറ്റി വിട്ടു. എന്നാൽ ആനകൾ വീണ്ടും തിരിച്ചെത്തുമെന്ന ആശങ്കയിലാണ് കർഷകർ.