കെ.എ. ശിവരാമഭാരതി അനുസ്മരണം
1443934
Sunday, August 11, 2024 5:53 AM IST
ചിറ്റൂർ: മുൻകാല സോഷ്യലിസ്റ്റായ കെ.എ. ശിവരാമ ഭാരതിയുടെ 35-ാം അനുസ്മരണ ദിനാചരണ പരിപാടി നല്ലേപ്പിള്ളിയിൽ നാടകകൃത്തും എഴുത്തുകാരനുമായ കാളിദാസ് പുതുമന ഉദ്ഘാടനം ചെയ്തു.
പാർപ്പിടം, വെള്ളം, ഭാഷ എന്നീ മൂന്നിനങ്ങളെ ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ജനകീയനായിരുന്നു ശിവരാമ ഭാരതി. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പ്രവർത്തികളേയും വരുംതലമുറയ്ക്ക് പകർന്നുനൽകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ശിവരാമ ഭാരതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എ. രാമചന്ദ്രൻ അധ്യക്ഷനായി. പേച്ചി മുത്തു, ലെജി കൃഷ്ണൻ, ശിവരാമൻ, പി. വിജയൻ, കെ. ദാമോദരൻ, മോഹനൻ, ജി. വെള്ളിങ്കിരി, പി. മുരളീധരൻ, കെ. തങ്കവേലു, മിനി മുരളി എന്നിവർ പ്രസംഗിച്ചു .