വടകരപ്പതിയിൽ കൃഷികുളം പദ്ധതി
1443918
Sunday, August 11, 2024 5:38 AM IST
ചിറ്റൂർ: ജില്ലയിൽ ഐസിഐസിഐ ഫൗണ്ടേഷൻ നടത്തിവരുന്ന സംയോജിത ഗ്രാമ വികസന പദ്ധതിയുടെ സമാരംഭമായി കർഷകർക്ക് കൃഷികുളം നിർമിച്ചുനൽകുന്ന പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഐസിഐസിഐ ഫൗണ്ടേഷൻ പ്രൊജക്റ്റ് മാനേജർ വി.എസ്. അജിത്ത് സ്വാഗതം പറഞ്ഞു. വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ ജലക്ഷാമത്തിന്റെ അവസ്ഥ മനസിലാക്കി ജലലഭ്യത കൂട്ടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകി കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കൽ ആണ് ലക്ഷ്യം.